Kerala
പത്താം തരം- ഹയർ സെക്കന്ററി തുല്യത; രജിസ്ട്രേഷൻ തീയതി നീട്ടി
21 Apr 20241 മിനിറ്റ് വായന
പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് എസ്എസ്എൽസി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും പിഎസ് സി നിയമനത്തിനും അർഹതയുണ്ട്. ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ്സ് പൂർത്തിയായവർക്കും 2019 വരെ എസ്എസ്എൽസി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്.
പത്താംതരം / പത്താം ക്ലാസ് പാസായ 22 വയസ്സ് പൂർത്തിയായവർക്കും പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവർക്കും ഇടയ്ക്ക് വച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കൻ്ററി കോഴ്സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് ) അപേക്ഷിക്കാവുന്നതാണ്. പത്താംതരം തുല്യതയ്ക്ക് 1950 രൂപയും, ഹയർ സെക്കൻഡറി തുല്യതയ്ക്ക് 2600 രൂപയുമാണ് കോഴ്സ് ഫീസ്.
എസ് സി/ എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർക്കും ട്രാൻസ്ജെൻഡർ പഠിതാക്കൾക്കും കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000/- രൂപാ വീതവും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1250 / - രൂപാ വീതവും പഠനകാലയളവിൽ ലഭിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻഓഫീസുമായോ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന തുടർ/ വികസന വിദ്യാകേന്ദ്രം പ്രേരകുമാരയോ ബന്ധപ്പെടാം. www.kslma.keltron.in വെബ്സൈറ്റിൽ ഓൺലൈനായും അപേക്ഷിക്കാം.





