Kerala
'ദി കേരള സ്റ്റോറി' പ്രദര്‍ശനം; സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
5 Apr 20241 മിനിറ്റ് വായന
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സിനിമയിലുണ്ട്. ആര്‍ എസ് എസും ബിജെപിയുമാണ് ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നില്‍. ഇതിന് ദൂരദര്‍ശന്‍ കൂട്ടുനില്‍ക്കുകയാണ്. ഈ കള്ള പ്രചാരണം ജനങ്ങള്‍ തിരിച്ചറിയണം.തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രദര്‍ശനം തടയാന്‍ ഇടപെടണം. ഈ വിദ്വേഷ പ്രചാരണത്തിനെതിരെ കേരളം ശക്തമായ പ്രതിരോധം തീര്‍ക്കും.
ഭരണഘടന സംരക്ഷിക്കാനുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. ജനാധിപത്യ സംവിധാനങ്ങള്‍ ബിജെപി തകര്‍ത്തു. ഇന്ത്യയെ ഫാസിസ്റ്റ് വത്കരിക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം. മോദിയുടെ ഭരണം ഫാസിസത്തിലേക്കുള്ള ദൂരം കുറച്ചു.വര്‍ഗീയ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യമെന്നും ഗോവിന്ദന്‍ പറഞ്ഞു. ദൂരദര്‍ശനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിയും രംഗത്ത് എത്തിയിരുന്നു.





