Kerala
ചെറിയ പെരുന്നാള്‍ നിറവില്‍ സംസ്ഥാനം; ഉത്തരേന്ത്യയില്‍ നാളെ
10 Apr 20241 മിനിറ്റ് വായന
പൊന്നാനി കടപ്പുറത്താണ് മാസപ്പിറ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ശവ്വാല്‍ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. വിവിധ ഖാസിമാരും ഇക്കാര്യം വ്യക്തമാക്കി.
ഖാസിമാരുടെ പ്രഖ്യാപനം വന്നതോടെ പള്ളികളില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. റംസാനില്‍ കൈവരിച്ച ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഒമാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. അതേസമയം ഉത്തരേന്ത്യയിലും ഡല്‍ഹിയിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.





