Kerala
സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സി എ ജി
18 Apr 20241 മിനിറ്റ് വായന
ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്‌ബോള്‍ സീറ്റ് ബെല്‍റ്റോ, ഹെല്‍മെറ്റോ ധരിക്കാറില്ലെന്നും ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പരീക്ഷകളില്‍ ഇടപെടുന്നുവെന്നും എ ജിയുടെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.നവീകരിച്ച ട്രാക്കുകളും ഡ്രൈവിംഗ് ടെസ്റ്റില്‍ പരിഷ്‌ക്കാരങ്ങളും ആവശ്യമാണെന്നും സി എ ജി ശുപാര്‍ശ ചെയ്തു.സംസ്ഥാനത്തെ 37 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് സി എ ജി പരിശോധന നടത്തിയത്. വര്‍ധിക്കുന്ന വാഹന അപകടങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡ്രൈവിംഗ് ടെസ്റ്റിംഗിലെ 9 അപര്യാപ്തകളാണ് പരിശോധനയില്‍ ചൂണ്ടികാണിക്കുന്നത്. ഫോര്‍വീല്‍ ടെസ്റ്റിനായുള്ള എച്ച് ട്രാക്കിനൊപ്പം പാര്‍ക്കിംഗ് ട്രാക്ക് വേണമെന്നാണ് ചട്ടം. എന്നാല്‍ പരിശോധന നടത്തിയ 37 ഗ്രൗണ്ടില്‍ 34 ലും പാര്‍ക്കിങ് ട്രാക്ക് ഇല്ല.37 ഗ്രൗണ്ടില്‍ പരിശോധന നടത്തിയതില്‍ 31 ഗ്രൗണ്ടിലും സീറ്റ് ബെല്‍റ്റ് ഇടാതെ ആണ് ഒ എടുക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സീറ്റ് ബെല്‍റ്റ് ഇടാതെ ടെസ്റ്റ് നടത്തിയാല്‍ യഥേഷ്ടം പുറകിലേക്ക് നോക്കി വാഹനം പിന്നിലേക്കെടുക്കാന്‍ കഴിയും. ഇരുചക്ര വാഹന ടെസ്റ്റില്‍ ഹെല്‍മെറ്റും വെക്കുന്നില്ല. 37 ഗ്രൗണ്ടില്‍ 20 എണ്ണത്തില്‍ ടെസ്റ്റ് എടുക്കുന്ന ആള്‍ ഹെല്‍മറ്റ് വെക്കുന്നില്ല. ഇരുചക്ര വാഹനത്തിന്റെ റോഡ് ടെസ്റ്റും ഗ്രൗണ്ടില്‍ തന്നെ നടത്തുന്നു. 37 ഗ്രൗണ്ടില്‍ പരിശോധിച്ചതില്‍ 20 ഗ്രൗണ്ടിലും ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടില്‍തന്നെ നടത്തുന്നതായി എ ജി പറയുന്നു.ലേണേഴ്സ് പരീക്ഷക്കുമുമ്ബ് സുരക്ഷ ക്ലാസുകളും എടുക്കുന്നില്ല. 37ല്‍ 12 ഗ്രൗണ്ടിലും കുടിക്കാന്‍ വെള്ളമോ ശുചിമുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നും എ ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എ ജി ചൂണ്ടികാണിച്ച കാര്യങ്ങളില്‍ അടിയന്തര ഇടപെലിന് വേണ്ടി റിപ്പോര്‍ട്ട് എല്ലാ ആര്‍ ടി ഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കൈമാറി. മെയ് ഒന്ന് മുതല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഡ്രൈവിംഗ് പരിഷക്കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂളുടെ സംഘടന ഹൈക്കോടതി സമീപിച്ചിരിക്കുമ്‌ബോഴാണ് എ ജിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.





