Kerala
ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു; അച്ഛനും മകളും മരിച്ചു
3 Apr 20241 മിനിറ്റ് വായന
രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിന് മുകളിലേക്ക് ലോറി കയറിപ്പോയി. തെറിച്ചുവീണ ഇരുവരുടേയും ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയും ചെയ്തു.
അങ്കമാലിയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ വിദ്യാര്‍ത്ഥിനിയാണ് ബ്ലെസി. മകളെ കോളജില്‍ കൊണ്ടുപോകുകയായിരുന്നു എല്‍ദോസ്. ടിപ്പര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.





