Kerala
307 എന്നത് ചെറുതല്ല, കേരളത്തില്‍ റോഡപകട മരണങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി എംവിഡി
7 Apr 20241 മിനിറ്റ് വായന
2022ല്‍ മരണസംഖ്യ 4,317 ആയിരുന്നെങ്കില്‍ 2023ല്‍ അത് 4010 ആയി. 307 പേരുടെ കുറവ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ ഇത് വലിയ നേട്ടമാണെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. 2018 ല്‍ 4303, 2019 ല്‍ 4440, 2020 ല്‍ 2979, 2021 ല്‍ 3429 (2020, 21 വര്‍ഷങ്ങള്‍ കോവിഡ് കാലഘട്ടമായിരുന്നു) 2022 ല്‍ 4317 എന്നിങ്ങനെയാണ് അപകട മരണങ്ങളുടെ കണക്ക്.
2020ന്റെ തുടക്കത്തിലുണ്ടായിരുന്ന 1.40 കോടി വാഹനങ്ങളുടെ എണ്ണം നിലവില്‍ ഒന്നേമുക്കാല്‍ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ കുറവ് എന്നതു ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനമാരംഭിച്ച എഐ ക്യാമറ അപകട മരണങ്ങള്‍ കുറയാനുള്ള കാരണമായിട്ടുണ്ട്. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളും ഭൂരിഭാഗം ആളുകളും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങി എന്നത് നല്ല പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ എംവിഡി വ്യക്തമാക്കി.





