Kerala
HomeNews

പുതിയ ന്യൂനമർദ്ദം, വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും, 2 ദിവസം 3 ജില്ലകളിൽ യെല്ലോ അലർട്ട്..

4 Jan 20241 മിനിറ്റ് വായന
പുതിയ ന്യൂനമർദ്ദം, വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും, 2 ദിവസം 3 ജില്ലകളിൽ യെല്ലോ അലർട്ട്..


തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. പുതിയ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഇന്നും നാളെയും മഴ ശക്തമായേക്കുമെന്നാണ് സൂചന. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വടക്കൻ ജില്ലകളിലാകും കൂടുതൽ മഴ സാധ്യത. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഈ രണ്ട് ദിവസവും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക