Kerala
ജെസ്‌ന: നിര്‍ണായക വിവരങ്ങൾ അച്ഛൻ കണ്ടെത്തിയത് സമാന്തര അന്വേഷണത്തിൽ, 19 ന് വെളിപ്പെടുത്തുമെന്ന് ജയിംസ്
13 Apr 20241 മിനിറ്റ് വായന
അതേസമയം കേസുമായി ബന്ധപ്പെട്ടുയരുന്ന വര്‍ഗീയ ആരോപണങ്ങൾ തള്ളി ജയിംസ് തള്ളി. ജെസ്നയെ കാണാതായ സംഭവത്തിൽ ലൗ ജിഹാദിന് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. കേസിൽ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്ന് പറഞ്ഞ അദ്ദേഹം ജെസ്‌നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവര്‍ കേരളം വിട്ടുപോയിട്ടില്ലെന്നും പറഞ്ഞു. ജെസ്ന ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ലെന്നും അവര്‍ തങ്ങൾ സംശയിക്കുന്ന ജെസ്നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തിയെന്നും ജയിംസ് പറഞ്ഞു.





