Kerala
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി; 74പേര്‍ക്ക് സസ്‌പെന്‍ഷന്‍; 26പേരെ പിരിച്ചുവിട്ടു
16 Apr 20241 മിനിറ്റ് വായന
മദ്യപിച്ച് ജോലിക്കെത്തുന്നുവെന്ന വ്യാപകപരാതിയെ തുടര്‍ന്നാണ് പരിശോധനയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. വനിത ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കാനായിരുന്നു നിര്‍ദേശം, 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നൂറ് പേര്‍ പിടിയിലായിരിക്കുന്നത്.
സ്റ്റേഷന്‍ മാസ്റ്റര്‍, മെക്കാനിക്ക് ജീവനക്കാര്‍ ഉള്‍പ്പടെ 49 ഡ്രൈവര്‍മാര്‍ ( 39 സ്ഥിരം ഡ്രൈവറും 10 താത്കാലിക ഡ്രൈവര്‍മാരും) 22 കണ്ടക്ടര്‍മാരെയും പരിശോധനയില്‍ പിടികൂടിയത്. . ഇത്തരത്തില്‍ കണ്ടെത്തിയ 74 സ്ഥിരം കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും 26 താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.





