Kerala
പരീക്ഷ ചൂടിന് വിരാമം! മധ്യവേനലവധിക്കായി സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും
27 Mar 20241 മിനിറ്റ് വായന
ഒരു മാസക്കാലം നീണ്ട പരീക്ഷ ചൂടിന് ഇന്ന് വിരാമമാകും. ഇന്ന് ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബയോളജി പരീക്ഷയാണ് നടക്കുന്നത്.
ഈ പരീക്ഷ പൂര്‍ത്തിയാകുന്നതോടെ മധ്യവേനലവധിക്കായി സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് 2 മാസമാണ് മധ്യവേനലവധി നല്‍കുന്നത്. മറ്റ് ക്ലാസുകളിലെ പരീക്ഷകളെല്ലാം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. അവധിക്കാലം കഴിഞ്ഞ് ജൂണ്‍ 3ന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതാണ്.രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. ഈ പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ 77 ക്യാമ്ബുകളിലായി 25,000 അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുക. അതേസമയം, വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറിയുടെ മൂല്യ നിര്‍ണയത്തില്‍ 8 ക്യാമ്ബുകളിലായി 2,200 അധ്യാപകര്‍ പങ്കെടുക്കുന്നതാണ്.





