Kerala
കുഞ്ഞ് പുറത്തേക്കുവരാതിരിക്കാൻ അടിവസ്ത്രം വലിച്ചുകെട്ടി; തലച്ചോറിനു ക്ഷതമേറ്റ കുഞ്ഞ് രണ്ട് മാസമായി വെൻ്റിലേറ്ററിൽ; താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ പരാതി
1 Mar 20241 മിനിറ്റ് വായന
കുഞ്ഞ് പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ അടിവസ്ത്രം വലിച്ചുകെട്ടി എന്ന് യുവതി ആരോപിക്കുന്നു. ഇതോടെ തലച്ചോറിന് ക്ഷതമേറ്റ കുട്ടി രണ്ട് മാസത്തിലേറെയായി വെന്റിലേറ്ററിലാണ്. താമരശ്ശേരി പുതുപ്പാടി സ്വദേശി ബിന്ദുവിനാണ് ദുരനുഭവമുണ്ടായത്. ഇവർ ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതിനൽകി.





