Kerala
HomeNews

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ വ്രതാരംഭം

11 Mar 20241 മിനിറ്റ് വായന
മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ വ്രതാരംഭം


കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക