Kerala
ഇനി പെന്‍ഷന്‍ നല്‍കേണ്ട; റോഡില്‍ കസേരയിട്ട് സമരം ചെയ്ത പൊന്നമ്മ യാത്രയായി
31 Mar 20241 മിനിറ്റ് വായന
അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാന്‍ പണമില്ലാതായതോടെ പൊന്നമ്മ വ്യത്യസ്തമായ സമരം ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു പൊന്നമ്മ സമരം ചെയ്തത്. പൊലീസെത്തിയാണ് പിന്നീട് ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്ന് മാറ്റിയത്.
മസ്റ്ററിങ് പൂര്‍ത്തായാക്കാതിരുന്നതും ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് തടസമായിരുന്നു. അവശതയിലുള്ള ആളുടെ വീട്ടിലെത്തി മസ്റ്ററിങ് നടപടി പൂര്‍ത്തിയാക്കണമെന്നും അന്ന് ആവശ്യമുയര്‍ന്നിരുന്നു.
പിന്നീട് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തത് പെന്‍ഷന്‍ കിട്ടാന്‍ തടസ്സമായി. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ ഒരു മാസത്തെ പെന്‍ഷന്‍ കിട്ടി. രണ്ട് മാസത്തെ പെന്‍ഷന്‍ കോണ്‍ഗ്രസും നല്‍കി. ആറ് മാസത്തെ പെന്‍ഷന്‍ കിട്ടാന്‍ ഇനിയും ബാക്കിയുണ്ട്.





