Kerala
HomeNews

ശമ്പളം കിട്ടിയില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍

14 Mar 20241 മിനിറ്റ് വായന
ശമ്പളം കിട്ടിയില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍


മൂന്നാര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിൽ ജീവനക്കാരന്‍ തലകുത്തി നിന്ന് പ്രതിഷേധിച്ചു. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ എസ് ജയകുമാറാണ് വേറിട്ട പ്രതിഷേധം നടത്തിയത്.

മൂന്നാര്‍ ഡിപ്പോയിലായിരുന്നു പ്രതിഷേധം നടന്നത്. ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഗിരീഷ്, ബിജുമോന്‍ എന്നിവരും സമരത്തില്‍ പങ്കുചേര്‍ന്നു. നിന്നുകൊണ്ടാണ് ഇവര്‍ സമരത്തില്‍ പങ്കെടുത്തത്.

അരമണിക്കൂറോളം പ്രതിഷേധം നീണ്ടു നിന്നു. ബിഎംഎസിന് കീഴിലുള്ള എംപ്ലോയീസ് സംഘ് ജില്ലാ ഭാരവാഹിയാണ് ജയകുമാര്‍. എംപ്ലോയീസ് സംഘിന്റെ പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കുചേര്‍ന്ന മറ്റു രണ്ടുപേര്‍.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക