Kerala
HomeNews

ഇന്‍സ്പെക്ടര്‍ 'കല്യാണി'യുടെ മരണ കാരണം സെപ്റ്റിക് ഹെമറേജെന്ന് റിപ്പോർട്ട്

12 Mar 20241 മിനിറ്റ് വായന
ഇന്‍സ്പെക്ടര്‍ 'കല്യാണി'യുടെ മരണ കാരണം സെപ്റ്റിക് ഹെമറേജെന്ന് റിപ്പോർട്ട്


തിരുവനന്തപുരം: പോലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത നീക്കി കെമിക്കൽ റിപ്പോർട്ട്. നായ ചത്തത് വിഷം ഉള്ളിൽ ചെന്നിട്ടല്ലെന്നാണ് കെമിക്കൽ റിപ്പോർട്ട് പറയുന്നത്. മരണ കാരണം സെപ്റ്റിക് ഹെമറേജെന്ന് റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിലാണ് ഡോക്ടർ വിഷം ഉള്ളിൽ ചെന്നതായി സംശയം പ്രകടിപ്പിച്ചത്. ആഹാരം ദഹിക്കാത്തതിനാലുള്ള ദുർഗന്ധമാണെന്നാണ് നിഗമനം. ദുരൂഹത നീങ്ങിയതോടെ മൂന്ന് പോലീസുകാർക്കെതിരെ നേരത്തെ ശുപാർശ ചെയ്ത വകുപ്പ് തല നടപടി പിൻവലിച്ചേക്കും. പൂന്തുറ ഡോഗ് സ്ക്വാഡിലെ എസ്.ഐ ഉണ്ണിത്താൻ, പരിശീലകരായ രഞ്ജിത്ത്, ശ്യാം എന്നിവർക്കെതിരെയാണ് അച്ചടക്കനടപടിക്ക് ശുപാർശ ചെയ്തിരുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക