Kerala
HomeNews

മലയാളി വിദ്യാര്‍ത്ഥിനി ബംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന്‌ വീണു മരിച്ചു

10 Mar 20241 മിനിറ്റ് വായന
മലയാളി വിദ്യാര്‍ത്ഥിനി ബംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന്‌ വീണു മരിച്ചു


ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനി ബംഗളുരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനില(19) ആണ് മരിച്ചത്.

ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായാണ് അനില. രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക