Kerala
ഗുണ്ട്, അമിട്ട്, കുഴിമിന്നൽ വേണ്ട; ആറാട്ടുപുഴ പൂരം വെടിക്കെട്ടിനു അനുമതി
16 Mar 20241 മിനിറ്റ് വായന
ഹൈക്കോടതി നിർദ്ദേശമനുസരിച്ച് പോർട്ടബിൾ മാഗസിൻ സജ്ജീകരിക്കണം. മാഗസിന് 45 മീറ്റർ അകലത്തിൽ ബാരിക്കേഡ് കെട്ടി സൈസൻസി സുരക്ഷിതമാക്കണം. എക്സ്പ്ലോസീവ് ആക്ട് ആൻഡ് റൂൾസ് 2008 പ്രകാരമുള്ള നിബന്ധകൾ പാലിക്കണം. വെടിക്കെട്ടു നടക്കുന്ന സന്ദർഭത്തിൽ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദ്ദേശങ്ങളും, പെസോ അധികൃതർ, പൊലീസ്, ഫയർ എന്നിവർ നൽകുന്ന നിർദ്ദേശങ്ങളും വെടിക്കെട്ട് നടത്തിപ്പുകാരും ആഘോഷ കമ്മിറ്റിയും പാലിക്കണം.
വെടിക്കെട്ട് പ്രദർശന സ്ഥലത്തു നിന്നു 100 മീറ്റർ അകലത്തിൽ മതിയായ ബലത്തിലും സുരക്ഷയിലും ബാരിക്കേഡ് നിർമിച്ച് കാണികളെ മാറ്റി നിർത്തണം. ഡിസ്പ്ലേ ഫയർവർക്സിൽ ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കരുത്. നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലിപ്പത്തിലും നിർമിച്ചതും നിരോധിത രാസ വസ്തുക്കൾ ചേർക്കാത്തതുമായ ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെസോ അംഗീകൃത നിർമിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവു എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.





