Kerala
കാട്ടാനയുടെ മുന്നില്‍ അതിസാഹസികമായി സെല്‍ഫി; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്
17 Mar 20241 മിനിറ്റ് വായന
സെവന്‍മല എസ്റ്റേറ്റിലാണ് സംഭവം. കാട്ടാനകളുടെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയാണ് അവയെ പ്രകോപിപ്പിക്കും വിധത്തില്‍ സഞ്ചാരികളുടെ സാഹസം. തേയിലക്കാട്ടിന് സമീപം നിലയുറപ്പിച്ചിരുന്ന ആനയ്ക്ക് അരികില്‍ ചെന്നാണ് ഇവര്‍ ഫോട്ടോയെടുത്തത്.
ചൂട് കൂടിയതിനാല്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുകയാണെന്നും അവയുടെ സ്വഭാവത്തില്‍ വ്യതിയാനമുണ്ടാകാമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവയുടെ അടുത്തേക്ക് പോകരുതെന്നും പ്രകോപിപ്പിക്കരുതെന്നും അറിയിച്ചിരുന്നു. എന്നാല്‍ പടയപ്പയടക്കമുള്ള ആനകളുടെ അടുത്തു നിന്ന് നാട്ടുകാരടക്കമുള്ളവര്‍ ഫോട്ടോയെടുക്കുന്നുണ്ട്. ഇത് ആനകളെ പ്രകോപിപ്പിക്കുകയാണ്.





