Kerala
HomeNews

വടകരയിൽ ഡിവൈഎസ്‌പിയുടെ വാഹനം കത്തി നശിച്ച നിലയിൽ

10 Mar 20241 മിനിറ്റ് വായന
വടകരയിൽ ഡിവൈഎസ്‌പിയുടെ വാഹനം കത്തി നശിച്ച നിലയിൽ


കോഴിക്കോട്: വടകരയിൽ ഡിവൈഎസ്പിയുടെ വാഹനത്തിന് തീവെച്ചു. ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം കത്തി നശിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപത്ത് ഒരു കടയ്ക്കും ഇയാൾ തീവെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവിന്റെ കടയ്ക്കാണ് തീവെച്ചത്. കസ്റ്റഡിയിലെടുത്തിട്ടുള്ളായാൾക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് പോലീസ് പറയുന്നു. വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ലീഗ് നേതാവിന്റെ കടയ്ക്ക് തീവെച്ചതിന് ശേഷാണ് പോലീസ് വാഹനത്തിന് തീവെച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക