Kerala
കടമെടുപ്പ് പരിധി; കേന്ദ്രവും കേരളവും തമ്മിലുള്ള ചര്‍ച്ച ഇന്ന്
8 Mar 20241 മിനിറ്റ് വായന
ഉദ്യോഗസ്ഥതല ചര്‍ച്ച ആയതിനാല്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍ അടക്കമുള്ളവരും പങ്കെടുക്കും.
പതിമൂവായിരത്തി അറുന്നൂറ്റി എട്ട് കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം സമ്മതിച്ചതോടെ സംസ്ഥാനത്തിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.





