Kerala
സഹകരണബാങ്ക് നിക്ഷേപ പലിശ നിരക്കില്‍ മാറ്റം; മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.75 ശതമാനം, വിശദാംശങ്ങള്‍
14 Mar 20242 മിനിറ്റ് വായന
പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കറണ്ട് അക്കൗണ്ടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. കേരളബാങ്കിലെ രണ്ടുവര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല.നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങള്‍ക്ക് ആ സമയത്ത് നല്‍കിയിരുന്ന പലിശ തുടര്‍ന്നും ലഭിക്കും.
പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
15 ദിവസം മുതല്‍ 45 ദിവസം വരെ 6%.
46 ദിവസം മുതല്‍ 90 ദിവസം വരെ 6.50%.
91 ദിവസം മുതല്‍ 179 ദിവസം വരെ 7.25%.
180 ദിവസം മുതല്‍ 364 ദിവസം വരെ 7.50%.
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8.25%.
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 8%.
(മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 50% (1/2, അരശതമാനം) പലിശ കൂടുതല്‍ ലഭിക്കും)
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
15 ദിവസം മുതല്‍ 45 ദിവസം വരെ 5.50%.
46 ദിവസം മുതല്‍ 90 ദിവസം വരെ 6%.
91 ദിവസം മുതല്‍ 179 ദിവസം വരെ 6.25%.
180 ദിവസം മുതല്‍ 364 ദിവസം വരെ 7%.
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8%.
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.75%.
(മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 50% (1/2 അരശതമാനം) പലിശ കൂടുതല്‍ ലഭിക്കും)
പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്
15 ദിവസം മുതല്‍ 45 ദിവസം വരെ 6%.
46 ദിവസം മുതല്‍ 90 ദിവസം വരെ 6.50%.
91 ദിവസം മുതല്‍ 179 ദിവസം വരെ 7.50%.
180 ദിവസം മുതല്‍ 364 ദിവസം വരെ 7.75%.
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 9%.
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 8.75%.
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്
15 ദിവസം മുതല്‍ 45 ദിവസം വരെ 5.50%.
46 ദിവസം മുതല്‍ 90 ദിവസം വരെ 6%.
91 ദിവസം മുതല്‍ 179 ദിവസം വരെ 6.75%.
180 ദിവസം മുതല്‍ 364 ദിവസം വരെ 7.25%.
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8%.
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 7.75%.





