Kerala
HomeNews

കിഫ്ബി വിവാദം; തട്ടിക്കൂട്ട് കമ്പനിക്ക് 10 കോടി:രമേശ് ചെന്നിത്തല

17 Sept 20191 മിനിറ്റ് വായന
കിഫ്ബി വിവാദം; തട്ടിക്കൂട്ട് കമ്പനിക്ക് 10 കോടി:രമേശ് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ പരിശോധന സ്വകാര്യ കമ്പനിയെ ഏല്‍പിച്ചതില്‍ വിവാദം ചൂടാകുന്നു. കിഫ്ബി പദ്ധതികളുടെ പരിശോധന നടത്തുന്നത് സ്വകാര്യ കമ്പനിയാണ്. നാലുവര്‍ഷം മുമ്പ് മാത്രം രൂപീകരിച്ച ടെറിനസ് എന്ന കമ്പനിക്ക് ഇതുവരെ സര്‍ക്കാര്‍ ഫീസിനത്തില്‍ നല്‍കിയത് എട്ടുകോടിരൂപ. പരിചയസമ്പന്നരായ വിദഗ്ധര്‍ കമ്പനിയിലുണ്ടെന്നും കിഫ്ബി പദ്ധതികള്‍ നേരത്തെയും പരിശോധിച്ചിട്ടുണ്ടെന്നുമാണ് ടെറിനസ് അധികൃതരുടെ വിശദീകരണം. ടെന്‍ഡര്‍ വിളിച്ചാണ് കരാര്‍ നല്‍കിയതെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു.

2015ല്‍ മാത്രം രൂപീകരിച്ച ടെറിനസ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയാണ് കിഫ്ബി നടപ്പാക്കുന്ന സഹസ്രകോടികള്‍ മുടക്കുള്ള പദ്ധതികള്‍ പരിശോധിക്കുന്നത്. ഇതുവരെ കിഫ്ബിയുടെ 32000 കോടിയുടെ മുടക്കു വരുന്ന അഞ്ഞൂറോളം പദ്ധതികള്‍ ഇവര്‍പരിശോധിച്ചു. 

കരാര്‍നേടിയ കമ്പനി നല്‍കുന്ന പദ്ധതി രൂപരേഖപരിശോധിച്ച് അനാവശ്യചെലവുകള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം നല്‍കുകയാണ് ടെറിനസിന്റെ ജോലി. നാലുവര്‍ഷം മുമ്പുമാത്രം രൂപീകരിച്ച, മതിയായ പരിചയസമ്പത്തില്ലാത്ത ഒരു സ്വകാര്യകമ്പനിക്ക് എങ്ങനെ കോടികളുടെ പദ്ധതികള്‍ പരിശോധിക്കാനുള്ള കരാര്‍ ലഭിച്ചു എന്നാണ് ചോദ്യം. കിഫ്ബി പദ്ധതിയുടെ കരാര്‍ കമ്പനിയും പരിശോധന നടത്തുന്ന ടെറിനസുമായി ഒത്തുകളിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.  വഴുതക്കാടുള്ള ഈ കമ്പനിയുടെ ഓഫിസ് കെട്ടിടത്തില്‍ തന്നെ മാരിറ്റിമസ് കണ്‍സള്‍ട്ടന്‍സ് എന്ന് മറ്റൊരു കമ്പനിയും പ്രവര്‍ത്തിക്കുന്നു. രണ്ടിനും ഒരേ ഉടമകള്‍.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക