Kerala
കിളിമാനൂരിൽ സൂര്യാഘാതം ഏറ്റ് യുവാവ് മരിച്ച സംഭവം; യുവാവിന്റെ മരണത്തിൽ ദുരൂഹത
13 Feb 20241 മിനിറ്റ് വായന
ജീവൻ രക്ഷിക്കാൻ ശ്രമിച്ചവരെ നാട്ടുകാരിൽ ചിലർ തടഞ്ഞു. മരിക്കുന്നതിന് മുമ്പ് സുരേഷിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ സംശയമെന്നും ബന്ധുക്കളുടെ പരാതി. സൂര്യതാപം ഏറ്റ് നിർജലീകരണം സംഭവിച്ചാണ് സുരേഷിൻ്റെ മരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരാതിയിൽ കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചിരുന്നില്ല. വൈകിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് അബോധാാവസ്ഥയിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും സുരേഷ് മരിച്ചിരുന്നു. ശരീരത്തിൽ സൂര്യതാപമേറ്റ് പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. ഇതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്.





