Kerala
HomeNews

തീരമൈത്രി പദ്ധതിയിൽ അപേക്ഷിക്കാം

26 Feb 20241 മിനിറ്റ് വായന
തീരമൈത്രി പദ്ധതിയിൽ അപേക്ഷിക്കാം


തീരമൈത്രി പദ്ധതിയുടെ കീഴിൽ ചെറുകിട സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യതൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

20നും 40നും ഇടയിൽ പ്രായമുള്ള മത്സ്യ ഗ്രാമത്തിലെ സ്ഥിര താമസക്കാരോ, മത്സ്യ തൊഴിലാളികളുടെ ആശ്രിതരോ പരമ്പരാഗത മത്സ്യ കച്ചവടം അനുവർത്തിച്ച് വരുന്നവരോ ആയ അഞ്ച് പേരിൽ കൂടാത്ത വനിതകളുടെ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം.

ഒരു അംഗത്തിന് പരമാവധി 100,000 നിരക്കിൽ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പിന് 5,00,000 വരെ ഗ്രാന്റായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28.

വിവരങ്ങൾക്ക് 8089303519, 8943164472 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക