Kerala
HomeNews

ചൂടിന് ശമനമില്ലാതെ കേരളം; രാത്രിയിലും ശമനമില്ല; ഉയര്‍ന്ന താപനിലക്കും അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

28 Feb 20241 മിനിറ്റ് വായന
ചൂടിന് ശമനമില്ലാതെ കേരളം; രാത്രിയിലും ശമനമില്ല; ഉയര്‍ന്ന താപനിലക്കും അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യതയെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. ഈ മാസം 29 വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്.

തുടര്‍ച്ചയായ രണ്ടാം ദിവസവം കോട്ടയത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. 28.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ നാലു ഡിഗ്രി കൂടുതല്‍. സീസണില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് കൂടിയാണിത്.

പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. രാത്രിയിലും താപനില വലിയ തോതില്‍ കുറവ് അനുഭവപ്പെടുന്നില്ല. 27 – 30 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പലയിടത്തും രാത്രിയിലും താപനില ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.

2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 29 വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക