Kerala
'എന്ത് വന്നാലും മകളെ മൃതദേഹം കാണിക്കരുത്'; ഉണ്ണികൃഷ്ണപിള്ളയും ബിന്ദുവും ജീവനൊടുക്കിയത് കുറിപ്പെഴുതി വെച്ച്
19 Feb 20241 മിനിറ്റ് വായന
കൊല്ലം പാവുമ്പ കാളിയംചന്തയിലാണ് സംഭവം. വ്യോമ സേനയിൽ ഉദ്യോഗസ്ഥനായ കാളിയംചന്ത സ്വദേശി 52 കാരനായ ഉണ്ണികൃഷ്ണപിള്ള, ഭാര്യ ബിന്ദുവുമാണ് ഏക മകൾ ആൺ സുഹൃത്തിനൊപ്പം പോയതിൽ മനം നൊന്ത് ജീവനൊടുക്കിയത്. ഇരുവരും അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
മകൾ പോയ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്നും എന്ത് വന്നാലും മകളെ മൃതദേഹം കാണിക്കരുതെന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു,വ്യോമസേനയിൽ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മകൾ ആൺ സുഹൃത്തിനൊപ്പം പോകുന്നതും ഇതിൽ മനം നൊന്ത് ഉണ്ണികൃഷ്ണപിള്ളയും ഭാര്യയും ജീവനൊടുക്കുന്നതും. അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.





