Kerala
'ബാങ്കിനുള്ളില്‍ കയറി പെട്രോളൊഴിച്ചു, ചിട്ടിപ്പണം ആവശ്യപ്പെട്ട് ഭീഷണി’; തൊടുപുഴയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ്
13 Feb 20241 മിനിറ്റ് വായന
ഇയാൾക്ക് ബാങ്കിൽ അഞ്ച് ലക്ഷം രൂപയുടെ ചിട്ടിയുണ്ട്. ചിട്ടിയുടെ അടച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. ഇതിന് അഡ്മിനിസ്ട്രേറ്റിവ് ബോഡിയുടെ അനുമതി വേണമെന്ന് മാനേജർ മറുപടി നൽകി.
ക്ഷുപിതനായി പോയ പ്രസാദ് ഇന്ന് രാവിലെ ബാങ്കിലെത്തി കയ്യിൽ കരുതിയിരുന്ന പെട്രോൾ ബാങ്കിലും ദേഹത്തുമായായി ഒഴിച്ചു. ഒരു പടക്കവും കൈയിൽ ഉണ്ടായിരുന്നു. ഇത് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി.ഒടുവിൽ പൊലീസും ഫയർ ഫോഴ്‌സും എത്തിയാണ് യുവാവിനെ കീഴ്പ്പെടുത്തിയത്.





