Kerala
ഫെബ്രുവരിയിലെ റേഷൻ വിതരണം നാളെ വരെ നീട്ടി
29 Feb 20241 മിനിറ്റ് വായന
ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച കൂടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഓഫിസ് അറിയിച്ചു.ആധാർ സെർവറിലുണ്ടായ തകരാറ് കാരണം കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം സുഗമമായി നടന്നിരുന്നില്ല.ഇ-പോസ് മെഷീനിലെ തകരാറുകാരണം വ്യാഴാഴ്ചയും റേഷൻ വിതരണം മന്ദഗതിയിലാണ്. അതുകൊണ്ടാണ് ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച വരെ നീട്ടിയത്.





