Kerala
ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈൽ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
21 Feb 20241 മിനിറ്റ് വായന
ഫോൺ അടുത്ത് വച്ചാണ് മുഹമ്മദ് കിടന്നുറങ്ങിയത്. ഇതിനിടെ വലിയ ശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.
ശബ്ദം കേട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബത്തിലെ മറ്റ് അംഗങ്ങൾ മുറിയിലെത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. പിന്നീട് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു. യുവാവ് കിടന്നിരുന്ന കിടക്ക ഭാഗികമായി കത്തി നശിച്ചു.





