Kerala
HomeNews

പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

6 Jan 20241 മിനിറ്റ് വായന
പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു


പത്തനംതിട്ട: പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്ത കാരണമെന്ന് പ്രാഥമിക നിഗമനം. ആളപായമില്ല. അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.
നിലക്കൽ -പമ്പ ചെയിൻ സർവീസിനായി തയാറാക്കി നിർത്തിയ ബസിനാണ് തീപിടിച്ചത്. ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ മുൻ വശത്ത് നിന്ന് തീ ഉയരുകയായിരുന്നു. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക