Kerala
HomeNews

വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത് തട്ടിപ്പാണ് സൂക്ഷിക്കുക

29 Feb 20241 മിനിറ്റ് വായന
വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത് തട്ടിപ്പാണ് സൂക്ഷിക്കുക


ഓൺലൈൻ വഴി വീട്ടിൽ ഇരുന്ന് പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പരസ്യം കണ്ട് വിശ്വസിച്ച് പണം നൽകിയ യുവതിക്ക് 74300 രൂപ നഷ്ടമായി.നിക്ഷേപിക്കുന്ന പണത്തിനനുസരിച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പിന്നീട് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലായതോടെ യുവതി പരാതി നൽകുകയായിരുന്നു.
മൊബൈലിലേക്ക് മെസ്സേജും ലിങ്കുകളും അയച്ചാണ് തട്ടിപ്പിന് തുടക്കം.തുടക്കത്തിൽ ചെറിയ ടാസ്കുകൾ നൽകി അത് പൂർത്തീകരച്ചാൽ പണം നൽകിയതിന്റെ ലാഭത്തോടുകൂടി തിരികെ നൽകി വിശ്വാസം നേടിയെടുക്കും. പിന്നീട് കൂടുതൽ പണം ടാസ്ക്കിൽ പങ്കെടുക്കാൻ ചോദിക്കുകയും ടാസ്ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതുമാണ് തട്ടിപ്പിന്റെ രീതി. ഇത്തരത്തിലുള്ള മെസ്സേജുകളും ലിങ്കുകളും നിങ്ങൾക്ക് ലഭിക്കുകയാണെകിൽ പൂർണമായും നിരസിക്കുക.
ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് റജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക