Kerala
HomeNews

നീതി മെഡിക്കല്‍സ്റ്റോറില്‍ വില കുറയും

29 Feb 20241 മിനിറ്റ് വായന
നീതി മെഡിക്കല്‍സ്റ്റോറില്‍ വില കുറയും


നീതി മെഡിക്കല്‍ സ്‌കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറയ്ക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്.

മരുന്നുകള്‍ക്ക് 16 മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലിയോട് അനുബന്ധിച്ചാണ് വിലയില്‍ ഉണ്ടാവുന്ന ഇളവ് കണ്‍സ്യൂമര്‍ ഫെഡ് പ്രഖ്യാപിച്ചത്.

പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ത്രിവേണി ബ്രാന്‍ഡ് ഉല്‍പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ഞായറാഴ്ച മുഖ്യമന്ത്രി അങ്കമാലിയില്‍ നിര്‍വഹിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക