Kerala
സത്യനാഥന്റെ ശരീരത്തില്‍ മൂന്ന് വലിയ മുറിവുകള്‍, മരണകാരണം കഴുത്തിലെ ആഴമുള്ള മുറിവ്; ആയുധം കണ്ടെത്തി
23 Feb 20241 മിനിറ്റ് വായന
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെത്തി. മൂര്‍ച്ചയേറിയ കത്തിയാണ് കണ്ടെത്തിയത്. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തന്നെയാണ് ആയുധം കണ്ടെത്തിയത്. കേസില്‍ കസ്റ്റഡിയിലുള്ള അഭിലാഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കേസ് അന്വേഷിക്കാനായി വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. പേരാമ്പ്ര, താമരശ്ശേരി ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സത്യനാഥന് വെട്ടേറ്റത്. പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയായ പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.





