Kerala
മേരിയെ കണ്ടത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ നിന്ന്, കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതിയെക്കുറിച്ച് സൂചന കിട്ടി
19 Feb 20241 മിനിറ്റ് വായന
അതേസമയം തന്നെ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായി പൊലീസ് പറയുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പൊലീസ്. അന്വേഷണത്തിൽ ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ ഏറെ നിർണായകമാണെന്നാണ് സൂചന. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം ബലപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.





