Kerala
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചെലവ്: ബാക്കി തുകയും അനുവദിച്ചു
28 Feb 20241 മിനിറ്റ് വായന
വിദ്യാഭ്യാസ ഉപഡയറക്ടർമാർ അനുബന്ധമായി ചേർത്തിരിക്കുന്ന പട്ടിക പ്രകാരമുള്ള തുകകൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർക്ക് ട്രാൻസ്ഫർ ലിമിറ്റ് ആയി സെറ്റ് ചെയ്യേണ്ടതും ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ അനുവദനീയമായ തുക സ്കൂളുകൾക്ക് എക്സ്പണ്ടിച്ചർ ലിമിറ്റ് ആയി സെറ്റ് ചെയ്തു നൽകേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇത്തരത്തിൽ സ്കൂളുകൾക്ക് ലഭ്യമാകുന്ന തുക അടിയന്തിരമായി വിനിയോഗിക്കുന്നതിനുള്ള കർശന നിർദ്ദേശം പ്രധാനാധ്യാപകർക്ക് നൽകാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ഇതിനാൽ ചുമതലപ്പെടുത്തി.
PFMS വഴിയുള്ള ധനവിനിയോഗം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതിനാൽ അശ്രദ്ധമായി നടത്തുന്ന രേഖപ്പെടുത്തലുകൾ വഴി അനുവദിക്കുന്ന തുക സ്വീപ്പ് ഔട്ട് ആകുന്നത് ഒഴിവാക്കാൻ ഓരോ ഏജൻസിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഇത് സംബന്ധിച്ച നിർദ്ദേശം പ്രധാനാധ്യാപകർക്ക് കർശനമായി നൽകേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടി.





