Kerala
HomeNews

ലോ​ണ്‍ ആ​പ് ത​ട്ടി​പ്പിനിരയായ യുവാവിന്റെ ആത്മഹത്യ: പ്രതികളെ ഗുജറാത്തില്‍നിന്ന് പിടികൂടി

21 Feb 20241 മിനിറ്റ് വായന
ലോ​ണ്‍ ആ​പ് ത​ട്ടി​പ്പിനിരയായ യുവാവിന്റെ ആത്മഹത്യ: പ്രതികളെ ഗുജറാത്തില്‍നിന്ന് പിടികൂടി


മീനങ്ങാടി (വയനാട്): ലോണ്‍ ആപ് തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ നാലുപേരെ വയനാട് പൊലീസ് ഗുജറാത്തില്‍നിന്ന് സാഹസികമായി പിടികൂടി.

ഗുജറാത്ത്, അമറേലി സ്വദേശികളായ ഖേറാനി സമിര്‍ഭായ് (30), കല്‍വത്തര്‍ മുഹമ്മദ് ഫരിജ് (20), അലി അജിത്ത് ഭായ് (43) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് ജില്ല പൊലീസ് മേധാവി ടി. നാരായണന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം ഗുജറാത്ത് ബവസാരയില്‍വെച്ച് പിടികൂടിയത്. പൂതാടി, താഴെമുണ്ട ചിറക്കൊന്നത്ത് വീട്ടില്‍ സി.എസ്. അജയരാജ് (44) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇവർ പിടിയിലായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക