Kerala
HomeNews

കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

10 Feb 20241 മിനിറ്റ് വായന
കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ


കെഎസ്ആര്‍ടിസി കണ്ടക്ടറെയും ഭാര്യയെയും രണ്ടിടത്തായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആവണീശ്വരത്താണ് സംഭവം. കെഎസ്ആര്‍ടിസി ജീവനക്കാരനായ വിജേഷിനെയും ഭാര്യ രജിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആവണീശ്വരം റയില്‍വേസ്റ്റേഷന് മുന്നില്‍വച്ച് മിനിലോറിക്ക് മുന്നില്‍ ചാടിയാണ് രജി മരിച്ചത്. തുടര്‍ന്ന് കാണാതായ വിജേഷിനായി അന്വേഷണം നടക്കുന്നതിനിടെ ഇയാളെ ആയിരവല്ലി പാറയ്ക്കു സമീപം മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആതമഹത്യയ്ക്കു കാരണമെന്നാണ് നിഗമനം. ഇതുസംബന്ധിച്ച ആത്മഹത്യാ കുറിപ്പ് ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക