Kerala
കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദര്‍ശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
24 Oct 20231 മിനിറ്റ് വായന
കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തിലാണ് കേരളീയം മഹോത്സവം നടക്കുന്നത്. നാല്‍പതിലേറെ വേദികളില്‍ മത്സരം നടക്കും. സെമിനാറുകള്‍, വ്യവസായ മേള, പ്രദര്‍ശനങ്ങള്‍, മെഗാ കലാപരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, ചലച്ചിത്രമേള, വൈദ്യുത ദീപാലങ്കാരപ്രദര്‍ശനം എന്നിങ്ങനെ നിരവധി കലാ-സാംസ്‌കാരിക-വ്യവസായ പ്രദര്‍ശനങ്ങളാണ് കേരളീയത്തിന്റെ ഭാഗമായി നടക്കുന്നത്.
മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാര്‍കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയില്‍ ഒരുക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികള്‍ ഉള്‍പെടുന്ന മേഖല റെഡ് സോണായി പ്രഖ്യാപിച്ച് ഈ മേഖലയില്‍ കെ എസ് ആര്‍ ടി സിയുടെ ഇലക്ട്രിക് ബസുകള്‍ വഴി സന്ദര്‍ശകര്‍ക്കു സൗജന്യയാത്ര ഒരുക്കും. പാര്‍കിങ് സ്ഥലങ്ങളില്‍നിന്ന് റെഡ് സോണിലേക്കു കെ എസ് ആര്‍ ടി സി ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കേരളീയത്തിന് മാധ്യമങ്ങള്‍ നല്‍കണമെന്നു മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. കേരളീയം കണ്‍വീനര്‍ എസ് ഹരികിഷോര്‍ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച അവതരണം നടത്തി. കേരളീയം പ്രോഗ്രാം കമിറ്റി ചെയര്‍മാനായ ഐബി സതീഷ് എംഎല്‍എ, മീഡിയ അകാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ഐ പി ആര്‍ ഡി ഡയറക്ടര്‍ ടിവി സുഭാഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രടറി പിഎം മനോജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.





