Kerala
HomeNews

കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് ധനമന്ത്രി; തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ വരും

5 Feb 20241 മിനിറ്റ് വായന
കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് ധനമന്ത്രി; തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ വരും


തിരുവനന്തപുരം: കെ റെയിലുമായി സർക്കാർ മുന്നോട്ട് തന്നെയാണെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിന്റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രോയുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വന്ദേഭാരത് എക്സ്പ്രസുകൾ വന്നതോടുകൂടി സംസ്ഥാനസർക്കാരിന്റെ നിലപാടിലെ ശരി ജനങ്ങൾക്കുമാത്രമല്ല മുഖ്യധാര മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത. ട്രെയിൻ യാത്രക്കാർ വലിയ ദുരിതത്തിലാണ്. റെയിൽവേ വഴിയുള്ള ചരക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്. കേരളത്തിന്റെ വളർച്ചയ്ക്കൊപ്പം റെയിൽവേയ്ക്ക് ഓടിയെത്താനാകുന്നില്ല. നിലവിലുള്ള റെയിൽപാതകളുടെ നവീകരണവും വളവുനികർത്തലും ഡബിൾ ലൈനിങും പൂർത്തിയാകുന്നതോടൊപ്പം പുതിയ ഹൈസ്പീഡ് പാത കൂടി വരേണ്ടത് മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണ്.'

'അതിവേഘ ട്രെയിൻ യാത്രക്കാർക്കുള്ള കെ റെയിൽ പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറുമായുള്ള കൂടിയാലോചനകൾ തുടരുകയാണ്', ധനമന്ത്രി പറഞ്ഞു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക