Kerala
HomeNews

വയനാട്ടില്‍ വീണ്ടും കാട്ടാന; കുറുവ ദ്വീപിലെ ജീവനക്കാരനെ ആക്രമിച്ചു

16 Feb 20241 മിനിറ്റ് വായന
വയനാട്ടില്‍ വീണ്ടും കാട്ടാന; കുറുവ ദ്വീപിലെ ജീവനക്കാരനെ ആക്രമിച്ചു


കല്‍പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കുറുവ ദ്വീപിലെ ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ പാക്കം സ്വദേശി പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഒമ്ബതോടെയാണ് സംഭവം. ബേലൂർ മഖ്ന ഇറങ്ങിയതിനു പിന്നാലെ കുറുവ ദ്വീപ് അടച്ചിട്ടിരിക്കുകയായിരുന്നു. അതുവഴി വരുന്ന വാഹനങ്ങള്‍‌ വഴിതിരിച്ചുവിടുന്നതിനുകൂടിയാണ് പോള്‍ ഇന്ന് ജോലിക്കെത്തിയത്. വനത്തിനോടു ചേർന്ന പ്രദേശമായതിനാല്‍ ആനകള്‍ ഇതുവഴി എത്താറുണ്ട്. 

ഇത്തരത്തില്‍ റോഡിലിറങ്ങിയ ആന പോളിനു നേരെ പാഞ്ഞടുത്തു. ഓടി രക്ഷപെടാൻ ശ്രമിക്കവേ അദ്ദേഹത്തിനു വീണു പരിക്കേല്ക്കുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക