Kerala
HomeNews

അയൽവീട്ടിലെ നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; മിണ്ടാപ്രാണിയെ പാറയിലടിച്ച് കൊന്നു

24 Feb 20241 മിനിറ്റ് വായന
അയൽവീട്ടിലെ നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; മിണ്ടാപ്രാണിയെ പാറയിലടിച്ച് കൊന്നു


ഇടുക്കി: അയൽവീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. ബന്ധുകൂടിയായ അയൽവാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചത്. സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക