Kerala
നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
12 Dec 20231 മിനിറ്റ് വായന
ബന്ധുക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ്തി ദാസിനെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേയ്ക്കും മാറ്റുകയായിരുന്നു. ദീപ്തി ദാസ് മാനസിക പ്രശ്നത്തിന് ചികിൽസയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.





