Kerala
HomeNews

നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

14 Feb 20241 മിനിറ്റ് വായന
നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു


കോഴിക്കോട്: വളയം മാരാംകണ്ടിയില്‍ വീട് നിര്‍മ്മാണത്തിനിടെ സണ്‍ ഷെയ്ഡ് തകര്‍ന്നുവീണ് രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വളയം മാരാംകണ്ടി സ്വദേശികളായ ആലിച്ചേരി കണ്ടി വിഷ്ണു (30), കൊമ്മോട്ട് പൊയില്‍ നവജിത്ത് (32) എന്നിവരാണ് മരിച്ചത്.

കുറുവന്തേരിയിലെ മാവിലേന്റ് വിട രജില്‍, മരാംങ്കണ്ടിയിലെ ചാലില്‍ ലിഗേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച്ച രാവിലെ പത്തരയോടെയാണ് അപകടം. മരിച്ച നവജിത്തിന്റ സഹോദരന്‍ ശ്രീബേഷിന്റ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റ രണ്ടാം നിലയിലെ കോണ്‍ക്രീറ്റിന്റ ഭാഗമാണ് തകര്‍ന്നു വീണത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക