Kerala
ആറ്റുകാൽ പൊങ്കാലയ്ക്കിടെ രണ്ടര വയസുകാരിയുടെ സ്വർണവള ഹൈഡ്രജൻ ബലൂണിനൊപ്പം 'പറന്നു'; സഹായം തേടി കുറിപ്പ്!
25 Feb 20241 മിനിറ്റ് വായന
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിനും പരിപാടികളും കാണാനെത്തിയതായിരുന്നു ഉണ്ണികൃഷ്ണൻ. ഉത്സവത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ മകൾക്ക് കളിക്കാനായി ഹൈഡ്രജൻ ബലൂൺ വാങ്ങി നൽകി. ബലൂൺ നഷ്ടപ്പെടാതിരിക്കാൻ കുട്ടിയുടെ സ്വർണ്ണ വളയിലായിരുന്നു ബലൂണിന്‍റെ ചരട് കെട്ടിയിരുന്നുത്. അബദ്ധത്തിൽ കുട്ടി വള ഊരുകയും പ്ലെയിനിന്‍റെ ആകൃതിയിലുള്ള ബലൂൺ പറന്ന് പോവുകയായിരുന്നു.
താൻ ഏറെ നേരെ ബലൂണിന് പിന്നാലെ പോയെങ്കിലും ഉയരത്തിൽ പറന്ന് പോയെന്നും ആൾക്കൂട്ടത്തിനിടയിൽ ബലൂണിനെ പിന്തുടരാനായില്ലെന്നും ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. വിവരം ക്ഷേത്രത്തിന് മുന്നിലുള്ള പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. ആർക്കെങ്കിലും സഹായിക്കാനാകുമെന്ന് കരുതിയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ആർക്കെങ്കിലും വള കിട്ടിയാൽ തിരികെ നൽകുമെന്ന് പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.





