Kerala
പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു; അന്ത്യം ഡൽഹിയിൽ
10 Feb 20241 മിനിറ്റ് വായന
1935-ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിദേശത്തടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. എണ്ണച്ചായ ചിത്രങ്ങളും ജലച്ചായ ചിത്രങ്ങളുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന മാധ്യമങ്ങൾ. 1980-ൽ ബോംബയിൽ നടന്ന ഒരു എക്സിബിഷനിലുടെയാണ് എ. രാമചന്ദ്രനെ മലയാളികൾ അറിഞ്ഞുതുടങ്ങുന്നത്. കുട്ടികൾക്കുള്ള പുസ്തകങ്ങളും കവറുകളും ചിത്രകഥകളും വരച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദാനന്തരബുരുദം പൂർത്തിയാക്കിയ എ. രാമചന്ദ്രൻ ശാന്തിനികേതനിൽ നിന്ന്
കേരള ചുമർചിത്രകലയേക്കുറിച്ച് സ്കോളർഷിപ്പോടെ പഠനം പൂർത്തിയാക്കി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ചിത്രകല പഠിപ്പിച്ചിരുന്നു. 2005-ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു. 2002-ൽ ലളിതകലാ അക്കാദമിയുടെ ഫെല്ലോ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.





