Kerala
Home•News

വിവാഹ വാഗ്ദാനം നൽകി പീഡനം, പിൻമാറിയതോടെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ

10 Feb 20241 മിനിറ്റ് വായന
വിവാഹ വാഗ്ദാനം നൽകി പീഡനം, പിൻമാറിയതോടെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ


ഇടുക്കി : കട്ടപ്പനയിൽ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2022 ജൂണിലാണ് ഇരുപത്തിയൊന്നുകാരനായ എമിൽ വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പലതവണ ഇതാവർത്തിച്ചു. അടുത്തിടെ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് യുവതി വിഷം കഴിച്ചത്. പീഡിപ്പിക്കപ്പെട്ടപ്പോൾ പെൺകുട്ടിയുടെ പ്രായം 17 വയസ് ആയിരുന്നതിനാൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക