Kerala
ഓട്ടോയിൽ നിന്ന് തെറിച്ചു വീണ കുട്ടിയെ കാർ ഇടിച്ചു തെറിപ്പിച്ചു, ദാരുണസംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
13 Feb 20241 മിനിറ്റ് വായന
ഓട്ടോയിൽനിന്ന് റോഡിലേക്ക് കുട്ടി വീഴുന്നതും എഴുന്നേല്‍ക്കാൻ നോക്കുന്നതിനിടെ പിന്നില്‍നിന്നും വന്ന കാര്‍ ഇടിച്ചശേഷം മുന്നോട്ട് പോകുന്നതും ദൃശ്യത്തില്‍ കാണാം. സംഭവം നടന്നശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാറിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിക്കാൻ തയ്യാറായില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.





