Kerala
50 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്
6 Sept 20201 മിനിറ്റ് വായന

കേരളത്തിൽ ഇന്ന് 50 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസർഗോഡ് ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 3, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ 2 വീതവും, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണു രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,82,789 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്ൈറനിലും 17,507 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2410 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,392 സാന്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാന്പിൾ, എയർപോർട്ട് സർവൈലൻസ്, പൂൾഡ് സെന്‍റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്‍റിജെൻ അസെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 18,72,496 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സന്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,83,771 സാന്പിളുകളും പരിശോധനയ്ക്കയച്ചു.