Kerala
HomeNews

പമ്പാനദിയിൽ 3 പേർ ഒഴുക്കിൽ പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

4 Feb 20241 മിനിറ്റ് വായന
പമ്പാനദിയിൽ 3 പേർ ഒഴുക്കിൽ പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പമ്പാ നദിയിൽ മൂന്ന് പേർ ഒഴുക്കിൽപെട്ടു. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കുളിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. അനിൽകുമാർ, നിരജ്ഞന, ഗൗതം എന്നിവരാണ് ഒഴുക്കിൽ പെട്ടത്. അനിൽകുമാറും മകൾ നിരജ്ഞനയും സഹോദരീപുത്രൻ ഗൗതം എന്നിവരാണ് ഒഴുക്കിൽപെട്ട് കാണാതായിരിക്കുന്നത്. ഇതിൽ ഗൗതമിന്റെ മൃതദേഹമാണ് കിട്ടിയത്. അനിൽകുമാറിനും മകൾക്കുമായി തെരച്ചിൽ തുടരുകയാണ്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക