Kerala
HomeNews

ഹൈറിച്ച്: കമ്പനിയുടെ പേരിൽ തട്ടിച്ചത് 3141 കോടി രൂപയുടെ നിക്ഷേപം; മറ്റ് സംസ്ഥാനക്കാരുമുണ്ടെന്ന് മുഖ്യമന്ത്രി

4 Feb 20241 മിനിറ്റ് വായന
ഹൈറിച്ച്: കമ്പനിയുടെ പേരിൽ തട്ടിച്ചത് 3141 കോടി രൂപയുടെ നിക്ഷേപം; മറ്റ് സംസ്ഥാനക്കാരുമുണ്ടെന്ന് മുഖ്യമന്ത്രി


ഹൈറിച്ച് തട്ടിപ്പ് കേസിൽ പ്രതികൾ 3141 കോടി രൂപ ഇതുവരെ നിക്ഷേപമായി സ്വീകരിച്ചെന്ന് കണ്ടെത്തിയതായി സംസ്ഥാന സർക്കാർ. നിയമസഭയിൽ എറണാകുളം എംഎൽഎ ടി ജെ വിനോദിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികൾ പൊതുജനങ്ങളിൽ നിന്നായി 3141,33,91,800 രൂപയുടെ നിക്ഷേപം സ്വീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈറിച്ച് കമ്പനിയുടെ മാനേജിങ് ഡയറക്ടർ കെ ഡി പ്രതാപനും, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീനയ്ക്കുമായി ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക